വിഎസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്നു ചെന്നിത്തല
BY Sumeera SMR11 Jan 2016 4:53 AM GMT
Sumeera SMR11 Jan 2016 4:53 AM GMT
തിരുവനന്തപുരം: ഓപറേഷന് കുബേരയുടെ പേരില്‍ വിഎസ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല. ഹൈക്കോടതിവിധിയില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന രീതിയിലുള്ള വിഎസിന്റെ പ്രസ്താവന ശരിയല്ല. ഓപറേഷന് കുബേരയുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സംസ്ഥാന പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് കോടതി ചെയ്തത്.
വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിഎസിന്റെ പ്രസ്താവന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ല. ഓപറേഷന് കൂബേരയില് വീഴ്ചവരുത്തിയ നിരവധി ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരേ ഇനിയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവും. കൊള്ളപ്പലിശക്കാര്‍ക്കും വട്ടിപ്പലിശക്കാര്‍ക്കും എതിരേ ശക്തമായ നടപടിയെടുത്ത ഒരു പദ്ധതിയാണ് ഓപറേഷന് കുബേര. സാമൂഹിക പ്രതിബദ്ധതയുള്ള ഈ പദ്ധതി ശക്തമായി മുന്നോട്ടുകൊണ്ടുപോവും.
ഓപറേഷന് കുബേരയില്‍ ഇന്നുവരെ 14,169 റെയ്ഡുകളിലായി 3249 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2136 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് ആറ് കോടി അറുപത്തേഴ് ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ആരു ശ്രമിച്ചാലും ഓപറേഷന് കുബേരയില്‍ വെള്ളം ചേര്‍ക്കുന്ന പ്രശ്നമില്ല. തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ആരു പ്രസ്താവന നടത്തിയാലും ഓപറേഷന് കുബേരയുടെ പ്രധാന്യമറിയുന്ന കേരളജനത അത് തള്ളിക്കളയുമെന്ന് രമേശ്ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT