വിഎസിന്റെ നിലപാടില്‍ പിണറായിയുടെ അഭിപ്രായമെന്ത്? പിണറായിയോട് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍
BY Sumeera SMR24 April 2016 7:49 PM GMT
Sumeera SMR24 April 2016 7:49 PM GMT
തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ടുള്ളതാണ് മിക്ക ചോദ്യങ്ങളും. ലാവ്ലിന് വിഷയത്തിലെയും ടിപി വധക്കേസിലെയും വിഎസിന്റെ നിലപാടുകളെക്കുറിച്ച് പിണറായിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോയെന്നും ചെന്നിത്തല ചോദിക്കുന്നുണ്ട്.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ശ്രീ പിണറായി വിജയനോട് പത്ത് ചോദ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:1. ലാവ്ലിന് വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് താങ്കള്‍ യോജിക്കുന്നുണ്ടോ?. 2. ടിപി വധക്കേസില്‍ തന്റെ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങനെ നോക്കിക്കാണുന്നു?. 3. മദ്യനയത്തില്‍ വിഎസും യച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച് താങ്കള്‍ക്കെന്ത് പറയാനുണ്ട്?.
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?. 5. ബാലകൃഷ്ണപിള്ള എല്‍ഡിഎഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?. 6. സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?.
7. വിഎസിനെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ ഈ സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?. 8. ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?. 9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷുക്കൂര്‍ വധക്കേസിലും സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സിപിഎം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ? 10. എല്ലാ രാഷ്ട്രീയ സംഘട്ടനങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത് സിപിഎം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT