വാവാട് ലോറികള്‍ കൂട്ടിയിടിച്ചു
BY midhuna mi.ptk8 Jun 2016 4:49 AM GMT
midhuna mi.ptk8 Jun 2016 4:49 AM GMT
കൊടുവള്ളി: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വാവാട് അങ്ങാടിക്ക് സമീപം വില്ലേജ് ഓഫിസിന് മുന്‍വശത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ട് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെആര്‍എസിന്റെ പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ ചുറ്റുമതിലിടിച്ചാണ് ലോറി നിന്നത്. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പാര്‍സല്‍ ലോറിയിലെ ഡ്രൈവര്‍ക്കും കൂട്ടിയിടിച്ച ലോറിയിലെ ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡപകടങ്ങള്‍ പതിവായ വാവാട് അങ്ങാടിയിലെ കയറ്റം കുറച്ച് നവീകരണം നടത്തി ഓവുചാല്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT