വാതകച്ചോര്‍ച്ച: കാലഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ

കാലഫോര്‍ണിയ: ഭൂമിക്കടിയിലെ സംഭരണശാലയില്‍നിന്നു മീഥൈന്‍ വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് യുഎസിലെ ലോസ്ആഞ്ചലസിലും പ്രാന്തപ്രദേശങ്ങളിലും കാലഫോര്‍ണിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചോര്‍ച്ചയടയ്ക്കാന്‍ ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ചോര്‍ച്ചയാരംഭിച്ചതായാണ് കരുതുന്നത്. 2,000ത്തോളം കുടുംബങ്ങള്‍ പ്രദേശത്തുനിന്നും മാറിത്താമസിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ഛര്‍ദ്ദി, തലവേദന, ശ്വാസതടസ്സം, മനം പുരട്ടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്.
പോര്‍ട്ടര്‍ റാഞ്ചിലെ സംഭരണശാലയില്‍നിന്നാണ് വാതകം ചോര്‍ന്നത്. ശക്തിയേറിയ ഹരിതഗൃഹവാതകമായ മീഥൈന്‍ ഏറെ അപകടകാരിയാണ്. ചോര്‍ച്ച അനിയന്ത്രിതമായി തുടര്‍ന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിനു വരെ കാരണമായേക്കും.
Next Story

RELATED STORIES

Share it