വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ച വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ച വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
X
kadayudama_sreekumarഅമ്പലപ്പുഴ (ആലപ്പുഴ): വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ച വ്യാപാരി തൂങ്ങി മരിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ചിത്ര സ്റ്റോഴ്‌സ് ഉടമ അമ്പലപ്പുഴ കിഴക്കേനട ചൂരക്കാട് വീട്ടില്‍ ശ്രീകുമാര്‍ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ കട തുറന്ന ഇദ്ദേഹം കടയുടെ പുറകിലെ ഗോഡൗണില്‍ തൂങ്ങി മരിക്കുകയായിരുന്നു. 16 ലക്ഷത്തിന്റെ നികുതി അടയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ് ലഭിച്ചത്.
വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ശ്രീകുമാര്‍ തൂങ്ങിമരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. ജില്ലാ കലക്ടര്‍ എത്താതെ മൃതദേഹം കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ഉച്ചയോടെ ആര്‍ഡിഒ ബാലമുരളി വ്യാപാരികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.
16 ലക്ഷം രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 20 ദിവസം മുമ്പാണ് ശ്രീകുമാറിന് നോട്ടീസ് അയച്ചത്. തുകയുടെമൂന്നില്‍ ഒന്ന് അടച്ചാല്‍ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ഇതനുസരിച്ച് ഒന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം കൊല്ലത്തെ ആദായ നികുതി വകുപ്പ് അപ്പീല്‍ കോടതിയില്‍ അടയ്ക്കുകയും ചെയ്തു. ഇത് കൂടാതെ മൂന്നര ലക്ഷം രൂപ വീതമുള്ള രണ്ട് റിക്കവറി നോട്ടീസും ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായി വ്യാപാരികള്‍ പറയുന്നു.
ആലപ്പുഴ വാണിജ്യ നികുതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മൃതദേഹവുമായി വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസില്‍ കടന്നു കയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് പരാതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വാണിജ്യ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ വീണ മാധവന്‍ ഐഎഎസിനെ ചുമതലപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും ഹോട്ടലുകളില്‍ കറുത്തകൊടി ഉയര്‍ത്തുമെന്നും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it