വയല്‍ നികത്തല്‍ അനുമതി റദ്ദാക്കണം: കെ പി എ മജീദ്
BY Sumeera SMR6 March 2016 5:08 AM GMT
Sumeera SMR6 March 2016 5:08 AM GMT
കോഴിക്കോട്: കുമരകത്തെ മെത്രാന് കായലും എറണാകുളത്തെ കടമകുടിയില്‍ 47 ഏക്കര്‍ വയലും മണ്ണിട്ടു നികത്താന്‍ സ്വകാര്യ കമ്പനികള്‍ക്കു നല്കിയ അനുമതി അടിയന്തരമായി റദ്ദ് ചെയ്യണമെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വിസ്തൃതി ഗണ്യമായി കുറഞ്ഞുവരുകയാണ്. പരിസ്ഥിതിയുടെ നിലനില്‍പ്പിന് ഇത്തരം പ്രകൃതി സമ്പത്തുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ അതിനെതിരായുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല. പരിസ്ഥിതിക്കു ദോഷകരമായി ബാധിക്കുന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT