വയനാട് മെഡിക്കല്‍ കോളജിന് അഞ്ചു നില കെട്ടിടം
BY Sumeera SMR3 Feb 2016 5:08 AM GMT
Sumeera SMR3 Feb 2016 5:08 AM GMT
കല്‍പ്പറ്റ: വയനാടിന്റെ ചിരകാലാഭിലാഷ സാക്ഷാല്‍ക്കാരമായി എംകെജെസിഎം ഗവ. മെഡിക്കല്‍ കോളജ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ യാഥാര്‍ഥ്യമാവുമ്പോള്‍ നബാര്‍ഡ് സഹായത്തോടെ നിര്‍മിക്കുക അഞ്ചു നില കെട്ടിടം. ഗ്രൗണ്ട് ഫ്ളോറില്‍ അത്യാധുനിക രോഗനിര്‍ണയ വിഭാഗം, ഒബ്സര്‍വേഷന്‍ വാര്‍ഡ്, പ്രൊസീജിയേഴ്സ് റൂം എന്നിവയുള്‍പ്പെടെ അത്യാഹിത വിഭാഗമാവും പ്രവര്‍ത്തിക്കുക.
ഒന്നാം നിലയിലും രണ്ടാം നിലയിലും ഓപറേഷന് തിയേറ്ററുകള്‍, തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കും. മൂന്നാം നിലയില്‍ ഡെലിവറി റൂമുകള്‍, എന്‍ഐസിയു, പീഡിയാട്രിക് ഐസിയു എന്നിവ സ്ഥാപിക്കാനാണ് നിര്‍ദേശം. ബേസ്മെന്റ് പൂര്‍ണമായി പാര്ക്കിങിനായിരിക്കും. സോളാര്‍ വാട്ടര്‍ ഹീറ്റിങ്, 100 കിലോവാട്ട് ഫോട്ടോ വോള്‍ട്ടയിക് സിസ്റ്റം എന്നിവയും പദ്ധതിയില്‍ പെടുന്നു. മെഡിക്കല്‍ കോളജ് കെട്ടിടത്തിനായി 34.85 കോടി രൂപ 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ (ആര്‍ഐഡിഎഫ്) ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് അനുവദിച്ചത്.
പേര്യയില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി സെന്ററിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി ചെലവായ രണ്ടര കോടിയില്‍ 2.12 കോടി രൂപ നബാര്‍ഡ് നല്‍കും. ജില്ലയുടെ ആരോഗ്യരംഗത്ത് മുതല്‍ക്കൂട്ടാവുന്ന ഈ പദ്ധതിയിലൂടെ ഹെല്‍ത്ത് കെയര്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് യാഥാര്‍ഥ്യമാവുക.
ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലത്തില്‍ പൊങ്ങിനില്ക്കുന്ന 500 കിലോവാട്ട് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി 2.25 കോടി രൂപ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന പദ്ധതി. കെഎസ്ഇബി സ്ഥാപിക്കുന്ന ഈ സൗരോര്‍ജ നിലയത്തിന്റെ ആകെ പദ്ധതി ചെലവ് 9.25 കോടിയാണ്. നബാര്‍ഡ് വായ്പ കഴിച്ച് ബാക്കി കെഎസ്ഇബിയാണ് വഹിക്കുക. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എട്ടു നിലയുള്ള പുതിയ കെട്ടിടമാണ് നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാവുക. നിലവില്‍ 194 കിടക്കകളുള്ള ആശുപത്രിക്ക് പുതിയ കെട്ടിടം കൂടി വരുന്നതോടെ 240 കിടക്കകള്‍ കൂടിയുണ്ടാവും.
ഗ്രൗണ്ട് ഫ്ളോറില്‍ ഒപി ഡിപ്പാര്‍ട്ട്മെന്റ്, എക്സ്റേ യൂനിറ്റ് എന്നിവയായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ നിലകളില്‍ വിവിധ വാര്‍ഡുകള്‍. സീവേജ് പ്ലാന്റും പുതിയ കെട്ടിടത്തിന്റെ ഭാഗമായുണ്ടാവും. ജില്ലാ ആശുപത്രിക്ക് വിവിധോദ്ദേശ്യ സമുച്ചയം നിര്‍മിക്കുന്നതിന് നബാര്‍ഡ് 38.25 കോടി രൂപയാണ് വായ്പ അനുവദിച്ചിട്ടുള്ളത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT