വനിതാ ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരി വാംബാക്ക് വിരമിക്കുന്നു

ന്യൂയോക്ക്: വനിതാ ഫുട്‌ബോളില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരിയായ അമേരിക്കന്‍ താരം അബി വാംബാക്ക് വിരമിക്കാനൊരുങ്ങുന്നു. ഡിസംബറില്‍ താന്‍ കളി മതിയാക്കുമെന്ന് 35കാരിയായ താരം പ്രഖ്യാപിച്ചു. 15 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ദേശീയ ടീമിനുവേണ്ടി 252 മല്‍സരങ്ങളില്‍ നിന്ന് വാംബാക്ക് 184 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഈ വര്‍ഷം നടന്ന ഫിഫ ലോകകപ്പില്‍ ചാംപ്യന്മാരായ അമേരിക്കന്‍ ടീമില്‍ അംഗമായിരുന്ന താരം രണ്ടു തവണ ഒളിംപിക്‌സ് ഫുട്‌ബോളിലും ജേതാവായിട്ടുണ്ട്.
2012ല്‍ ഫിഫയുടെ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള വാംബാക്ക് ആറു വര്‍ഷം രാജ്യത്തെ മികച്ച കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it