ernakulam local

ലോക പരിസ്ഥിതി ദിനത്തിലും മാലിന്യത്തില്‍ മുങ്ങി കൊച്ചി

മരട്: ലോക പരിസ്ഥിതി ദിനത്തിലും കൊച്ചിയുടെ പല പ്രദേശങ്ങളും പ്ലാസ്റ്റിക്കുകളിലും മാലിന്യങ്ങളിലും മുങ്ങി വൃത്തിഹീനമായ നിലയില്‍.
കൊച്ചി കോര്‍പറേഷന്‍, മരട് നഗരസഭ, തൃപ്പൂണിത്തുറ നഗരസഭ, കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്ത് തുടങ്ങിയവ ഉള്‍പെടെ കൊച്ചിയുടെ പ്രധാന നഗരങ്ങളിലൊക്കെ വഴിയോരങ്ങളില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്. വിദേശ സഞ്ചാരികളടക്കം യാത്ര ചെയ്യുന്ന പ്രധാന പാതകളുടെയടക്കം ഇരുവശങ്ങളിലുമായി പ്ലാസ്റ്റിക് കവറുകളിലും മറ്റുമൊക്കെയായും മാലിന്യങ്ങള്‍ വലിച്ചെറിയുന്നു.
വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങളുമൊക്കെ മാലിന്യം നിറച്ച് ഇല്ലായ്മ ചെയ്യുമ്പോഴും അതിനെതിരേ നടപടിയെടുക്കാനോ മറ്റും അധികൃതര്‍ തയ്യാറാവുകയോ മാലിന്യ പ്രശ്‌നത്തിന് ഒരു തക്കതായ പരിഹാരങ്ങള്‍ കാണാനോ സാധിക്കാതെ പോവുകയാണ്. കൂടാതെ ഈ പ്രദേശങ്ങളിലൊക്കെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും തള്ളുന്നത് പതിവാണ്.
ദിനംപ്രതി ഇവിടെ മാലിന്യം തള്ളിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. അധികൃതര്‍ ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുന്നുണ്ട് എന്നാണ് പ്രധാന ആരോപണം.
Next Story

RELATED STORIES

Share it