Athletics

ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പ്; ആദം പിയാറ്റിക്ക് ലോകറെക്കോഡ്

ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പ്;  ആദം പിയാറ്റിക്ക് ലോകറെക്കോഡ്
X
Adam-Peaty_

കസാന്‍ (റഷ്യ): ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മറ്റൊരു ലോകറെക്കോഡ് കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ ബ്രിട്ടീഷ് താരം ആദം പിയാറ്റിയാണ് പുതിയ സമയം കുറിച്ച് ലോകറെക്കോഡിന് അവകാശിയായത്. തിങ്കളാഴ്ച മീറ്റില്‍ നാലു ലോകറെക്കോഡുകള്‍ പിറന്നിരുന്നു.

26.42 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പിയാറ്റി ചരിത്രനേട്ടത്തിന് അവകാശിയായത്. നേരത്തേ ഇതേ മല്‍സരത്തിന്റെ ഹീറ്റ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാമറണ്‍ വാന്‍ഡര്‍ ബര്‍ഗ് സ്ഥാപിച്ച റെക്കോഡ് പിയാറ്റി 0.2 സെക്കന്റ് വ്യത്യാസത്തില്‍ തിരുത്തുകയായിരുന്നു.

ചാംപ്യന്‍ഷിപ്പില്‍ താരത്തിന്റെ രണ്ടാം സ്വര്‍ണനേട്ടമാണിത്. 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കിലും പിയാറ്റി ജേതാവായിരുന്നു. ഇവ കൂടാതെ കഴിഞ്ഞ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലും പിയാറ്റി സ്വര്‍ണമണിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it