kozhikode local

ലോക്കപ്പ് മര്‍ദ്ദനം: വിരമിച്ച പോലിസ് ഓഫിസര്‍ക്ക് തടവും പിഴയും

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച പോലിസ് ഓഫിസര്‍ക്ക് ഏഴരമാസം തടവും 10,000 രൂപ പിഴയും.
കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ആര്‍ പ്രേമചന്ദ്രനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 18 വര്‍ഷം മുമ്പ്, അക്കാലത്ത് ഡിവൈഎസ്പിയായിരുന്ന വിശ്വനാഥ കുറുപ്പിന്റെ വീട്ടിലെ തേക്കുപലകകള്‍ മോഷണം പോയി എന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത കുന്ദമംഗലം ചോലയ്ക്കല്‍ വീട്ടില്‍ ടി പി ചന്ദ്രശേഖരന്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.
സ്റ്റേഷനില്‍ എത്തിച്ച ചന്ദ്രശേഖരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് ചന്ദ്രശേഖരന്‍ കോടതിയില്‍ നേരിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു പ്രേമചന്ദ്രന്‍. ഒന്നാം പ്രതി വിശ്വനാഥകുറുപ്പിനെ കോടതി വെറുതെവിട്ടു.
ടി പി ചന്ദ്രശേഖരനു വേണ്ടി അഭിഭാഷകരായ കെ എസ് പ്രേമരാജ്, എന്‍ വി പി റഫീഖ് എന്നിവര്‍ ഹാജരായി. വെറുതെ വിട്ടവര്‍ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ടി പി ചന്ദ്രശേഖരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it