Flash News

ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പല്‍ നീറ്റിലിറങ്ങി -വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പല്‍ നീറ്റിലിറങ്ങി  -വീഡിയോ
X
harmoney

പാരിസ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലായ ഹാര്‍മണി ഓഫ് ദി സീസ് നീറ്റിലിറങ്ങി. 2,27,000 ടണ്‍ ഭാരവും 210 അടി ഉയരവുമുള്ള കപ്പലിന്റെ ആദ്യയാത്രയില്‍ യാത്രക്കാരില്ല. കപ്പല്‍ ജീവനക്കാര്‍ മാത്രമാണുള്ളത്. പരീക്ഷണ യാത്രയാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ടത്. ഫ്രാന്‍സിന്റെ തീരത്ത് തന്നെയാണ് പരീക്ഷ ഓട്ടം. ഞായറാഴ്ച യാത്ര അവസാനിക്കും. 500 തൊഴിലാളികളുമായാണ് യാത്ര. ഒരു വര്‍ഷമെടുത്താണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.
ടൈറ്റാനിക്കിനേക്കാള്‍ 330 അടി നീളം കൂടുതലാണ് പുതിയ കപ്പലിന്. ആറായിരത്തോളം പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമസ്ഥര്‍. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ യാത്രാ കപ്പല്‍ എന്ന റെക്കോഡ് ഒആസിസ് ഓഫ് ദി സീസ്, ആലുറേ ഓഫ് ദി സീ എന്നിവയ്ക്കായിരുന്നു.

Allure of the Seas - At sea, by the coast line of Miami Allure of the Seas - Royal Caribbean International

https://youtu.be/xh_10S7xTvY

https://youtu.be/CXUvOM3ML_c
Next Story

RELATED STORIES

Share it