palakkad local

ലീഗില്‍ വിഭാഗീയത: നിയോജക മണ്ഡലം കമ്മിറ്റിയില്‍ നിന്ന് കൂട്ടരാജി

മണ്ണാര്‍ക്കാട്: ലീഗിലെ വിഭാഗീയത സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗില്‍ കൂട്ടരാജി. 42 അംഗ നിയോജക മണ്ഡലം കമ്മിറ്റിയില്‍ 39 പേര്‍ രാജി സമര്‍പ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തകര്‍ച്ചക്ക് നേതൃത്വം വഹിച്ച വിമത നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെയാണ് യൂത്ത് ലീഗ് കലാപക്കൊടി ഉയര്‍ത്തിയത്. ഇത് മേഖലയിലെ ലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പുതിയ പോര്‍മുഖം തീര്‍ക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഇരുവിഭാഗത്തെയും രമ്യതയിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല. ടി എ സിദ്ദീഖിന്റെ അരിയൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് പദവിയും മണ്ണാര്‍ക്കാട് ലീഗ് ജന. സെക്രട്ടറി പദവിയും ഒന്നിച്ച് വഹിക്കുന്നതിനെതിരെ വിമതപക്ഷം നിലപാട് എടുത്തിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി നടപടി നേരിട്ടവരെ തിരിച്ചെടുക്കരുതെന്ന് ഔദ്യോഗിക നേതൃത്വവും തീരുമാനിച്ചിരുന്നു. ഈ നിലപാടുകളില്‍ നിന്ന് പുറകോട്ട് പോവാന്‍ ഇരുപക്ഷവും തയ്യാറായിട്ടില്ല എന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.ഇരുവാദങ്ങളും ഉള്‍ക്കൊണ്ട് കഴിഞ്ഞ ദിവസം പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തി തീരുമാനം പ്രഖ്യാപിച്ചത.
യോഗത്തില്‍ ലീഗ് പ്രതിനിധികളും പങ്കെടുത്തിരുന്നു. അപ്പോള്‍ എതിര്‍ക്കാതിരുന്ന യൂത്ത് ലീഗ് വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ യോഗം ചേര്‍ന്ന് രാജിവച്ചതിന് പിന്നില്‍ ലീഗിലെ ഔദ്യോഗിക വിഭാഗത്തിലെ ചില നേതാക്കളുടെ താല്‍പര്യമാണെന്ന ആരോപണം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it