ലിംഗസമത്വം അടിച്ചേല്‍പിക്കാന്‍ അവകാശമില്ല: ജം ഇയ്യത്തുല്‍ ഉലമ

താമരശ്ശേരി: പരമ്പരാഗത സംസ്‌കാരത്തിനു വിരുദ്ധമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ലിംഗസമത്വം അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു കേരള സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി. വേണ്ടപ്പെട്ടവര്‍ക്ക് അതാവാമെന്ന പോലെ ആവശ്യമില്ലാത്തവര്‍ക്കു വേണ്ടന്നുവയ്ക്കാനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമുള്ള മുസ്‌ലിം സമൂഹത്തെ ബോധിപ്പിക്കാന്‍ മതപണ്ഡിതര്‍ക്കും സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. മതാനുയായികള്‍ ഇതംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും മുശാവറ യോഗം വ്യക്തമാക്കി. പ്രസിഡന്റ് മൗലാന എന്‍ കെ മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നജീബ് മൗലവി, സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി, കെ ബീരാന്‍ കുട്ടി മുസ്‌ല്യാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it