ലങ്കയെ 10 റണ്‍സിന് തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയില്‍

ന്യൂഡല്‍ഹി: ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10 ഗ്രൂപ്പ് ഒന്നില്‍  നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ലങ്കയ്‌ക്കെതിരേ 10 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ 171 റണ്‍സ് പിന്തുടര്‍ന്ന ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 161 റണ്‍സെടുക്കാനേ സാധിച്ചുള്ളു.  നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ലങ്ക തുടക്കത്തിലേ പതറുന്ന കാഴ്ചയാണ് കണ്ടത്.    .ആദ്യ രണ്ടോവറില്‍ തന്നെ രണ്ട് വിക്കറ്റാണ് ലങ്കന്‍ ടീം കളഞ്ഞ് കുളിച്ചത്.     ദില്‍ഷനും ദിനേഷ് ചന്‍ഡിമലുമാണ് ലങ്കയ്ക്ക് തുടക്കത്തില്‍ നഷ്ടപ്പെട്ടത്. രണ്ടും ഒന്നും റണ്‍സിലാണ് ഇരുവരും പുറത്തായത്. തുടര്‍ന്നങ്ങോട്ട് 15 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.ജാസണ്‍ ബട്‌ലറുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ബട്‌ലര്‍ പുറത്താവാതെ 66 റണ്‍സ് അടിച്ചുകൂട്ടി. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് മാന്‍ ഓഫ് ദ മാച്ച്.  പുറത്താവാതെ 47 ബോളില്‍ നിന്ന് 66 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ഓപണര്‍ ജാസ ണ്‍ റോയ് (42), ജോ റൂട്ട് (25), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (22) എന്നിവരും തിളങ്ങി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ബട്‌ലര്‍ക്കൊപ്പം ബെന്‍ സ്റ്റോക്‌സായിരുന്നു ക്രീസില്‍. ആറാമത്തെയും അവസാനത്തെയും പന്താണ് സ്റ്റോക്‌സിന് നേരിടാന്‍ അവസരം ലഭിച്ചത്. തിസാര പെരേരയ്‌ക്കെതിരേ കൂറ്റന്‍ സിക്‌സര്‍ പറത്തി സ്റ്റോക്‌സ് ടീം സ്‌കോര്‍ 171 ലെത്തിക്കുകയായിരുന്നു.ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ നാലി ല്‍ നില്‍ക്കെ അലെക്‌സ് ഹെയ്ല്‍സിനെ ഇംഗ്ലണ്ടിനു നഷ്ടമാ യി. രംഗന ഹെരാത്തിന്റെ ബൗളിങില്‍ ഹെയ്ല്‍സ് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റോയ്‌ക്കൊപ്പം റൂട്ട് ചേര്‍ന്നതോടെ ഇംഗ്ലണ്ട് മല്‍സരത്തിലേക്ക് തിരിച്ചുവന്നു. 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ ജോടി 65ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. റൂട്ടിനെ ലഹിരു തിരിമന്നെയുടെ കൈകളിലെത്തിച്ച് ജെഫ്രി വന്‍ഡെര്‍സെയാണ് ലങ്കയ്ക്ക് ബ്രേക്ത്രൂ നല്‍കിയത്.
Next Story

RELATED STORIES

Share it