റോഡ് വെട്ടിപ്പൊളിച്ച് പാര്‍ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
BY Sumeera SMR6 Feb 2016 5:12 AM GMT
Sumeera SMR6 Feb 2016 5:12 AM GMT
കാലടി: ശങ്കരാ പാലത്തിനു സമീപം വെട്ടുവഴികടവ് റോഡ് വെട്ടിപ്പൊളിച്ച് പാര്‍ക്, വിശ്രമകേന്ദ്രം, റസ്റ്റോറന്റ് എന്നിവ നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
പുഴയിലേക്കും ശിവരാത്രി മണപ്പുറത്തേക്കും ഇറങ്ങുവാനുള്ള പാതയില്‍ ഒരു വിധത്തിലുള്ള നിര്‍മാണവും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. തുടക്കത്തിലെ തടഞ്ഞ നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം അളക്കുവാന്‍ പഞ്ചായത്ത് അധികൃതരും മറ്റും എത്തിയപ്പോഴാണ് തടഞ്ഞത്. തിരക്കേറിയ പട്ടണത്തിലെ പാര്‍ക്കിങ് ഏരിയയുമാണ് ഇവിടം. എംഎല്‍എയുടെ വികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
ഫണ്ടില്ലാതെ മുടങ്ങിപ്പോയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടതെന്നും അശാസ്ത്രീയ നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്നും തടയാനെത്തിയവര്‍ മുന്നറിയിപ്പു നല്കി.

Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT