റാഗിങ്: കേരളത്തില്‍ പഠനസൗകര്യം ഒരുക്കണം- സുധീരന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ നഴ്‌സിങ് കോളജില്‍ ക്രൂരമായ റാഗിങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അശ്വതിക്ക് തുടര്‍പഠനത്തിന് കേരളത്തിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പട്ടികജാതി-വര്‍ഗക്ഷേമ മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കി. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിന്റെ മോശം സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് അശ്വതിയുടെ അമ്മ ജാനകിക്ക് ജോലി നല്‍കണമെന്നും കത്തില്‍ ആവശ്യ
പ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it