Flash News

റഷ്യ പ്രതികാരനടപടി തുടങ്ങി; തുര്‍ക്കി കമ്പനികളില്‍ റെയ്ഡ്

റഷ്യ പ്രതികാരനടപടി തുടങ്ങി; തുര്‍ക്കി കമ്പനികളില്‍ റെയ്ഡ്
X
russian-embassy

മോസ്‌കോ: വിമാനം ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ റഷ്യ തുര്‍ക്കിക്കെതിരെ പ്രതികാരനടപടി തുടങ്ങി.
റഷ്യന്‍ പോലിസ് രാജ്യത്തിനകത്തെ തുര്‍ക്കി കമ്പനികളില്‍ റെയ്ഡ് നടത്തി അടച്ചുപൂട്ടിക്കുന്നതായാണ് റിപോര്‍ട്ട്.രണ്ട് തുര്‍ക്കി ബിസിനസ്സുകാര്‍ക്ക് നിക്ഷേപമുള്ള രണ്ട് സ്ഥാപനങ്ങളും അടച്ചുപൂട്ടിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി ടൂറിസ്റ്റുകളെയും കയറ്റുമതി സാധനങ്ങളുമായി വന്ന തുര്‍ക്കി ട്രക്കുകളെയും അതിര്‍ത്തിയില്‍ വെച്ചുതന്നെ തിരിച്ചയച്ചിട്ടുണ്ട്.

രാജ്യത്ത് പ്രവേശിക്കാന്‍ സാധാരണഗതിയില്‍ വിസയുടെ ആവശ്യമില്ലായിരുന്നുവെന്നും ബിസിനസ്സുകാര്‍ പറഞ്ഞു. റഷ്യയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലാണ് റെയ്ഡ് നടന്നതെന്നും കാരണം വ്യക്തമാക്കിയില്ലെന്നും തുര്‍ക്കി ബിസിനസ്സുകാര്‍ അല്‍ജസീറയോട് വ്യക്തമാക്കി.
തുര്‍ക്കിയുടെയും റഷ്യയുടെയും വിദേശ മന്ത്രാലയങ്ങളെ ബന്ധപ്പെട്ടെങ്കിലും ഈ വാര്‍ത്തയില്‍ തങ്ങളോട് പ്രതികരിച്ചില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. റഷ്യന്‍ യുദ്ധവിമാനമായ സുകോയ് സു-24 തുര്‍ക്കി ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ടതിനെതിരെ ശക്തമായ തരത്തില്‍ പ്രതികരിക്കാനാണ് മോസ്‌കോ ഒരുങ്ങുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it