Pathanamthitta local

റവന്യൂ ടവറിലെ ലിഫ്റ്റ് നിയന്ത്രണംവിട്ട് നിലംപതിച്ചു

തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റ് നിയന്ത്രണംവിട്ട് ശുചീകരണ തൊഴിലാളികളുമായി നിലം പതിച്ചു. ആളെണ്ണം കുറവായിരുന്നതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ടവറിന്റെ മൂന്നാം നിലയില്‍ നിന്നു ചപ്പുചവറുമായി താഴേക്ക് പോവാനാണ് വിജയമ്മ, ഇന്ദിര, രമണി എന്നീ ശുചീകരണ തൊഴിലാളികള്‍ ലിഫ്റ്റില്‍ കയറിയത്.ഇവര്‍ കയറിയ ശേഷം ഗ്രൗണ്ട് ഫ്‌ലോറിലേക്കുള്ള സ്വിച്ചില്‍ അമര്‍ത്തിയതോടെ വാതില്‍ അടഞ്ഞ് ലിഫ്റ്റ് താഴേക്ക് അതിവേഗത്തില്‍ നിലംപതിക്കുയായിരുന്നു. ഭീതിയിലായ തൊഴിലാളികള്‍ ലിഫ്റ്റിനുളളില്‍ കൂട്ടിയിടിച്ച തൊഴിച്ചാല്‍ അപകടം കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെയെത്തിയ ലിഫ്റ്റില്‍ നിന്നു തൊഴിലാളികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വീസ് ഏജന്‍സിയായ ഇന്‍ഫ്രാ എലിവേറ്റേഴ്‌സ് ലിഫ്റ്റ് സര്‍വീസ് ചെയ്തിരുന്നു. സര്‍വീസിനു ശേഷം ലിഫ്റ്റ് തകരാറായ സംഭവത്തില്‍ റവന്യൂ ടവറിന്റെ ഉടമസ്ഥാവകാശമുള്ള ഹൗസിങ് ബോര്‍ഡ് ഏജന്‍സിയോട് വിശദീകരണം ചോദിച്ചതായി ഹൗസിങ് ബോര്‍ഡ് അസി.എന്‍ജിനീയര്‍ മോഹന്‍ ബാബു പറഞ്ഞു. സര്‍വീസ് ഏജന്‍സിയെത്തി ലിഫ്റ്റ് പരിശോധികമെന്നും ഇവരുടെ ഭാഗത്തു നിന്നു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ഇനി ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുകയുള്ളെന്നും ലിഫ്റ്റിന്റെ സ്‌റ്റോപ്പര്‍ തകരാറിലായതാണ് സംഭവത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it