റമീലാന്‍ വ്യോമതാവളം: ആരോപണം നിഷേധിച്ച് യുഎസ്

വാഷിങ്ടണ്‍: വടക്കന്‍ സിറിയയിലെ വ്യോമതാവളം കൈപ്പിടിയിലൊതുക്കാന്‍ കുര്‍ദ് സൈന്യത്തെ പിന്തുണയ്ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് യുഎസ്. സിറിയന്‍ വ്യോമതാവളം പിടിച്ചെടുക്കുന്നുവെന്ന ആരോപണം നിഷേധിക്കുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പ്രതികരിച്ചു.
ഹസാഖ പ്രവിശ്യയിലെ ഇറാഖ്-തുര്‍ക്കി അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന റമീലാന്‍ വ്യോമതാവളം കുര്‍ദ് സൈനിക പിന്തുണയോടെ യുഎസ് പിടിച്ചെടുത്തതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുഎസ് പിന്തുണയുള്ള കുര്‍ദ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ യുഎസ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സംഘം ആരോപിച്ചിരുന്നു.
അതേസമയം, സിറിയയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നു ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിശകലന വെബ്‌സൈറ്റായ സ്റ്റാര്‍ട്ട്‌ഫോര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it