Districts

റബര്‍ കയറ്റുമതിക്ക് രണ്ട് ശതമാനം കേന്ദ്രസഹായം

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ റബര്‍ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷീറ്റു റബറും ബ്ലോക്കു റബറും കയറ്റുമതിചെയ്യുന്നതിന് രണ്ടു ശതമാനം ധനസഹായം നല്‍കുന്നു. വിദേശവ്യാപാരനയപ്രകാരം എടുത്തിരിക്കുന്ന ഈ തീരുമാനം ഇന്ത്യയിലെ കയറ്റുമതിക്കാരുടെ മല്‍സരക്ഷമത കൂട്ടാന്‍ സഹായിക്കും. 2015-2020ലെ വിദേശവ്യാപാരനയം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്കുള്ള വിവിധ നികുതിയിളവു പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത് എംഇഐഎസ് എന്ന ഒറ്റ പദ്ധതിയാക്കിയിരുന്നു.
ഈ പദ്ധതിയനുസരിച്ച് കയറ്റുമതിക്ക് ഡ്യൂട്ടി ക്രെഡിറ്റ് സ്‌ക്രിപ്‌സ് നല്‍കപ്പെടും. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനോ ആഭ്യന്തര വിപണിയില്‍നിന്ന് സംഭരിക്കുന്നവയുടെ എക്‌സൈസ് ഡ്യൂട്ടി അടയ്ക്കുന്നതിനോ സര്‍വീസ് ടാക്‌സ് അടയ്ക്കുന്നതിനോ ഡിസിഎസ് ഉപയോഗിക്കാം. 2012 ജൂണില്‍ കേന്ദ്രഗവണ്മെന്റ് പ്രകൃതിദത്ത റബര്‍ മാര്‍ക്കറ്റ് ലിങ്ക്ഡ് പ്രോഡക്റ്റ്‌സ് സ്‌കീമില്‍ പെടുത്തുകയും രണ്ടു ശതമാനം ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it