രാഷ്ടപതി ഭവനില്‍ ഒരാഴ്ചത്തെ നൂതനാശയ മേളക്ക് തുടക്കമായി
BY sdq Kappan12 March 2016 11:22 AM GMT
X
sdq Kappan12 March 2016 11:22 AM GMT
ന്യൂഡല്‍ഹി: ദേശീയ ഇന്നവേഷന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് രാഷ്ട്രപതി ഭവനില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നൂതനാശയ മേളക്ക് തുടക്കമായി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തോടെ മേളയ്ക്ക് തുടക്കമായി. മൂന്ന് പ്രദര്‍ശനങ്ങള്‍, രണ്ട് ശില്പശാലകള്, നാല് ഗ്രൂപ്പ് ചര്‍ച്ചകള്‍, രണ്ട് സമ്മാനദാന ചടങ്ങുകള്‍, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വട്ടമേശ സമ്മേളനങ്ങള്‍ മുതലായവ മേളയുടെ ഭാഗമായി നടക്കും.
നൊബൈല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രഭാഷണം വിവിധ സര്വ്വകലാകള്ക്കുള്ള സമ്മാനദാനം, വൈദ്യ ശാസ്ത്ര -ജൈവ സാങ്കേതികവിദ്യാ രംഗങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ്് വര്ധന്, നജ്മ ഹെപ്തുള്ള, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് അധ്യക്ഷന്‍ ഡോ. ആര് എ മഷേല്‍കര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT