രഥഘോഷയാത്രയ്ക്ക് നേരെ കല്ലേറ്
BY Sumeera SMR29 Dec 2015 4:21 AM GMT
Sumeera SMR29 Dec 2015 4:21 AM GMT
ആലപ്പുഴ: 83ാമതു ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടത്തിയ ദിവ്യജ്യോതി പ്രയാണ രഥഘോഷയാത്രയ്ക്കു നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തില്‍ സ്ഥാപിച്ച ചില്ലുകൂട് തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കളര്‍കോട് കോമവെളിയില് ശൈലേഷ് (43) എന്നയാള്‍ പിടിയിലായി. രഥഘോഷയാത്ര അംഗമായ ഗുരുധര്‍മ പ്രചാരണസഭ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുളക്കടവത്ത് അനൂപിനും പരിക്കേറ്റു.
കഴിഞ്ഞ 26ന് ഗുരുധര്‍മ പ്രചാരണസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍നിന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്ത ജ്യോതിരഥമാണ് ഇന്നലെ ആലപ്പുഴ ജില്ലയില്‍ എത്തിയത്. ജിഡിപിഎസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളവംകോട്ടു വച്ച് സ്വീകരണം നല്കി.
ഉച്ചഭക്ഷണത്തിനുശേഷം ഇന്നലത്തെ സമാപനസ്ഥലമായ ഹരിപ്പാട് എരിക്കാവിലേക്കു പോവുകയായിരുന്നു. വലിയ ചുടുകാട് ഭാഗത്തുവച്ച് സൈക്കിളില്‍ എത്തിയ ശൈലേഷ് വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT