രഞ്ജി ട്രോഫി: മധ്യപ്രദേശിന് 571 റണ്‍സ് വിജയലക്ഷ്യം
BY Sumeera SMR16 Feb 2016 8:25 PM GMT
Sumeera SMR16 Feb 2016 8:25 PM GMT
കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ മുംബൈക്കെതിരേ മധ്യപ്രദേശിന് 571 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സൂര്യകുമാര്‍ യാദവിന്റെയും (115) ക്യാപ്റ്റന്‍ ആദിത്യ താരെയുടെയും (109) സെഞ്ച്വറികളാണ് രണ്ടാമിന്നിങ്സില്‍ മുംബൈക്ക് മികച്ച സ്കോര്‍ നേടികൊടുത്തത്. അഭിഷേക് നായര്‍ പുറത്താവാതെ 73 റണ്‍സെടുത്തു. രണ്ടാമിന്നിങ്സില്‍ 426 റണ്‍സെടുത്താണ് മുംബൈ പുറത്തായത്.
571 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ മധ്യപ്രദേശ് നാലാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കേ മധ്യപ്രദേശിന് ജയിക്കാന്‍ 472 റണ്‍സ് കൂടി വേണം. മല്‍സരം സമനിലയിലായാല്‍ ഒന്നാമിന്നിങ്സിലെ ലീഡിന്റെ പിന്‍ബലത്തില്‍ മുംബൈക്ക് ഫൈനലിലെത്താനാവും. നേരത്തെ അസമിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT