രഘുറാം രാജന്റെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കും. സപ്തംബര്‍ നാലിനാണു കാലാവധി അവസാനിക്കുക. പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ധനമന്ത്രാലയം ആരംഭിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോകര്‍ണ്‍, എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികണ്ഡ ദാസ് എന്നിവര്‍ക്കാണു പ്രഥമ പരിഗണന. അതേസമയം,
രഘുറാം രാജന്റെ പ്രഖ്യാപനം രൂപയുടെ മൂല്യത്തെ ബാധിച്ചു. ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 61 പൈസ ഇടിഞ്ഞ് 67.69 രൂപയിലെത്തി.
Next Story

RELATED STORIES

Share it