Districts

യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

സ്വന്തം പ്രതിനിധി

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലേക്കുള്ള യു.ഡി.ഫ്. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണയായി. ഇന്നു രാവിലെ 10ന് ഡി.സി.സി. ഓഫിസില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. ഐ ഗ്രൂപ്  30 സീറ്റിലും എ ഗ്രൂപ് 17 സീറ്റിലും മല്‍സരിച്ചേക്കുമെന്നാണ് സൂചന. അതേസമയം, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം. 40 സീറ്റിലും സി.പി.ഐ. ഒമ്പത് സീറ്റിലും സി.പി.എം. സ്വതന്ത്രര്‍ മൂന്നു സീറ്റിലും കോണ്‍ഗ്രസ് എസ്, എന്‍.സി.പി., ജെ.ഡി-എസ്. എന്നിവര്‍ ഓരോ സീറ്റിലും മല്‍സരിക്കും.

ഒളരി ഡിവിഷനില്‍ നിന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ മകള്‍ സി ബി ഗീത യു.ഡി.ഫ്. സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എന്നാല്‍ അവരെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയില്ല. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനം, ഇവരുടെ കാലാവധി എന്നിവയെല്ലാം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. യൂത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഖദര്‍ ഷര്‍ട്ട് ഊരി കയ്യില്‍ പിടിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന് 35 ശതമാനം സീറ്റുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും തങ്ങളെ വിളിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it