യു.എ.ഇ.യില്‍ കനത്ത മഴ
BY ajay G.A.G3 Jan 2016 5:59 AM GMT
X
ajay G.A.G3 Jan 2016 5:59 AM GMT
ദുബയ്: യു.എ.ഇ.യില്‍ ഇന്ന് ഇടിമിന്നലോടെയുള്ള ശക്തമായ മഴ ലഭിച്ചു. പെട്ടൊന്നുള്ള മഴയെ തുടര്‍ന്ന് പ്രധാന റോഡുകളിലെ ഗതാഗതം മന്ദഗതിയിലായി. പുതുവല്‍സര, ശീതകാല അവധി കഴിഞ്ഞ് രാജ്യത്തെ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ പെയ്ത മഴ കാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വൈകിയാണ് വിദ്യാലയങ്ങളിലെത്തിയത്. മഴയെ തുടര്‍ന്ന് താപ നില കുറഞ്ഞു.
റാസല്‍ ഖൈമയിലെ ജെയ്സ് പര്‍വ്വത മേഖലയില്‍ താപനില 12 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. അവധി കഴിഞ്ഞ് തുറക്കുന്ന വിദ്യാലയങ്ങളുടെ വാഹനങ്ങളും മഴയും കാരണം ദുബയ്, ഷാര്‍ജ, അജ്മാന് എന്നീ നഗരങ്ങളിലെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകളും ദൂരക്കാഴ്ച കുറയുകയും ചെയ്യുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഇടിയോടു കൂടിയുള്ള മഴ ഗള്‍ഫ് രാജ്യങ്ങളില്‍ അപൂര്‍വ്വമാണ്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT