യുവ ഇന്ത്യ ഇന്ന് സിംബാബ്വെയ്ക്കെതിരേ
BY midhuna mi.ptk11 Jun 2016 5:34 AM GMT
X
midhuna mi.ptk11 Jun 2016 5:34 AM GMT
ഹരാരെ: ഇന്ത്യയുടെ പരീക്ഷണ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനത്തിന് ഇന്നു തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന ഒന്നാം ഏകദിനത്തില്‍ യുവ ഇന്ത്യ സിംബാബ്വെയുമായി ഏറ്റുമുട്ടും. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റികളുമാണ് ഇന്ത്യ സിംബാബ് വെയില് കളിക്കുക. രണ്ടാം ഏകദിനം 13നും മൂന്നാം ഏകദിനം 15നുമാണ്. 18, 20, 22 തിയ്യതികളിലാണ് ട്വന്റി മല്‍സരങ്ങള്‍.ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയൊഴികെ ഇന്ത്യന്‍ ടീമിലുള്ള മറ്റുള്ളവരെല്ലാം അനുഭവസമ്പത്ത് കുറഞ്ഞവരും പുതുമുഖങ്ങളുമാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ മികച്ച പ്രകടനത്തിലൂടെ സെലക്റ്റര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള മികച്ച അവസരമാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്. മറുനാടയന് മലയാളി കരുണ്‍ നായരും ടീമിലുണ്ട്. താല്‍ക്കാലിക കോച്ച് സഞ്ജയ് ബാംഗറാണ് പരമ്പരയില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.ഇന്ത്യന്‍ ടീം: ധോണി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, ധവാല്‍ കുല്‍ക്കര്‍ണി, മന്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ഫൈസ് ഫസല്‍, കേദാര്‍ യാദവ്, റിഷി ധവാന്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹാല്‍, ബരീന്ദര്‍ സ്രാന്‍, ജയ്ദേവ് ഉനാട്കട്ട്, ജയന്ത് യാദവ്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT