യുവാവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
BY Sumeera SMR11 March 2016 4:29 AM GMT
Sumeera SMR11 March 2016 4:29 AM GMT
കൊച്ചി: അമിത മദ്യപാനത്തിനു ചികിത്സ തേടി ആശുപത്രിയിലാക്കിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മാള ഐരാണിക്കുളം സ്വദേശി സൗരാജിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മീര നല്കിയ ഹരജിയില്‍ ജസ്റ്റിസ് ബി. കെമാല്പാഷയുടെതാണ് ഉത്തരവ്. 2001 ജൂണ്‍ 28നാണ് സൗരാജിനെ ചികിത്സയ്ക്കായി തൊടുപുഴ പൈങ്കുളം എസ്എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം അബോധാവസ്ഥയിലായ സൗരാജിനെ മറ്റു ചില ആശുപത്രികളില്‍ കാണിച്ചെങ്കിലും അവിടെയൊന്നും പ്രവേശിപ്പിച്ചില്ല. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. ഇവിടെ വച്ച് 2007 ആഗസ്ത് 28 ന് സൗരാജ് മരിച്ചു. സൗരാജിന്റെ ശരീരത്തില്‍ എട്ടു പരിക്കുകളുണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലായ സൗരാജിനെ വീട്ടുകാരോടു പറയാതെയാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയതെന്നും ശാരീരികോപദ്രവത്തെ തുടര്‍ന്നാണ് സൗരാജിന് പരിക്കേറ്റതെന്നും ഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT