kannur local

യുവതി വാഹനത്തില്‍ പ്രസവിച്ചു

പയ്യന്നൂര്‍: കുഴികള്‍ നിറഞ്ഞ റോഡിലൂടെ ആശുപത്രിയില്‍ കൊണ്ടുപോകവെ യുവതി വാഹനത്തില്‍ പ്രസവിച്ചു. പാടിച്ചാല്‍ തട്ടുമ്മലിലെ ക്വാറി തൊഴിലാളി ഉത്തരേന്ത്യക്കാരനായ ചന്ദ്രുവിന്റെ ഭാര്യ കമലയാണ് പ്രസവിച്ചത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. കമലയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ചന്ദ്രുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ ഏര്‍പ്പാടാക്കി 25 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
റോഡിലെ കുഴികളില്‍ വീണ് വാഹനം ഇളകിയപ്പോള്‍ വേദന സഹിക്കവയ്യാതെ യുവതി പിടഞ്ഞു. എന്നാല്‍, വാഹനം കണ്ടംകൊവ്വലിലെത്തിയപ്പോള്‍ നവജാത ശിശുവിന്റെ കരച്ചില്‍ കേട്ടു. പിന്നീട് ഏച്ചിലാംവയലിലെ കുഴികള്‍ താണ്ടിയാണ് വാഹനം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
Next Story

RELATED STORIES

Share it