യുഎസ്: റൂബിയോക്കെതിരേ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍
BY Sumeera SMR7 Feb 2016 8:12 PM GMT
Sumeera SMR7 Feb 2016 8:12 PM GMT
വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി മാര്‍ക്കോ റൂബിയോക്കെതിരേ മറ്റു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍. റൂബിയോ പരിചയസമ്പന്നനല്ലെന്നും ചിലരുടെ തിരക്കഥയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ആരോപിച്ചു. ക്രിസ്റ്റിക്കു പുറമേ ഡൊണാള്‍ഡ് ട്രംപും ജെബ് ബുഷും ഫ്ളോറിഡ സെനറ്ററായ റൂബിയോക്കെതിരേ ന്യൂഹാംപ്സ്റ്ററില് നടന്ന സംവാദത്തില്‍ വിമര്‍ശനമുന്നയിച്ചു. പ്രസിഡന്റ് ബറാക് ഒബാമയ്ക്കെതിരേ ആക്രമണമുയര്ത്തിയാണ് ചര്‍ച്ചയില്‍ റൂബിയോ തിരിച്ചടിച്ചത്. ന്യൂ ഹാംപ്സ്റ്റര് ൈപ്രമറിക്കു നാമനിര്‍ദേശം നല്‍കേണ്ട തിയ്യതിക്കു നാലു ദിവസം മാത്രമുള്ളപ്പോഴായിരുന്നു ചര്‍ച്ച.
ദേശീയ സുരക്ഷ, ഗര്‍ഭഛിദ്രം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞദിവസം നടന്ന സംവാദത്തില്‍ പ്രകടമായിരുന്നു.
ദേശീയ സുരക്ഷ, ഗര്‍ഭഛിദ്രം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞദിവസം നടന്ന സംവാദത്തില്‍ പ്രകടമായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT