യുഎസ് മുന്‍ പ്രഥമവനിത നാന്‍സി റീഗന് അന്തരിച്ചു
BY Sumeera SMR8 March 2016 4:23 AM GMT
Sumeera SMR8 March 2016 4:23 AM GMT
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പത്നി നാന്‍സി റീഗന് (94) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വസതിയിലാണ് അന്ത്യം. 1981 മുതല്‍ 1989 വരെ യുഎസിന്റെ പ്രഥമ വനിതയായിരുന്ന അവര്‍ ഹോളിവുഡ് നടിയും യുഎസിനെ ഏറ്റവും സ്വാധീനിച്ച വനിതകളിലൊരാളുമായിരുന്നു. 2004ല്‍ അല്ട്ട്സ് ഹെയ്മേഴ്സ് രോഗത്തെത്തുടര്‍ന്നാണ് റൊണാള്‍ഡ് റീഗന് അന്തരിച്ചത്. നാന്‍സിയുടെ അന്ത്യത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പത്നി മിഷേല്‍ ഒബാമയും അനുശോചിച്ചു. ദ ഡോക്ടര്‍ ആന്റ് ഗേള്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലെത്തിയ നാന്‍സി പിന്നീട് രാഷ്ട്രീയത്തിലും ചുവടുവച്ചു.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT