യുഎഇ-ഇന്ത്യ കറന്‍സി കൈമാറ്റക്കരാര്‍ നിലവില്‍ വന്നു

അബൂദബി: ഇന്ത്യ-യുഎഇ കറന്‍സി കൈമാറ്റക്കരാര്‍ നിലവില്‍ വന്നു. അബൂദബി കിരീടാവകാശിയും യുഎഇ സംയുക്ത സേനയുടെ സര്‍വ സൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനവേളയിലാണ് ഈ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി രാജനും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാറക്ക് റാഷിദ് അല്‍ മന്‍സൂരിയുമാണ് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുവച്ച് ഈ ഉടമ്പടിയില്‍ ഒപ്പു വച്ചത്.
ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ സാമ്പത്തിക വിദഗ്ധരുടെ ചര്‍ച്ചകളിലൂടെയാണ് പുതിയ കരാറിന് രൂപം നല്‍കിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും.
Next Story

RELATED STORIES

Share it