മോദിയുടെ ചടങ്ങില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിക്ക് മര്‍ദ്ദനം
BY swapna en23 Feb 2016 3:34 AM GMT
swapna en23 Feb 2016 3:34 AM GMT
വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശതവാര്‍ഷിക ബിരുദദാന ചടങ്ങിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ചു പ്രതിഷേധിച്ച അശുതോഷ് സിങാണ് ആക്രമണത്തിനിരയായത്. തന്റെ പ്രസംഗം അവസാനിപ്പിച്ച് മോദി വേദിയില്‍ നിന്നിറങ്ങവെയാണ് സംഭവം. പോലിസ് പിടിച്ചുമാറ്റിയ അശുതോഷിനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി കനയ്യകുമാറിന്റെ അറസ്റ്റ്, ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ എന്നീ സംഭവങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ മോദിയുടെ ചടങ്ങില്‍ പ്രശ്നമുണ്ടാക്കുമെന്നായിരുന്നു ബിജെപി വിലയിരുത്തല്‍. ചില വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ സര്‍വകലാശാലയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT