മൈക്രോഫിനാന്‍സിലും വെള്ളാപ്പള്ളിയുടെ ഗുരുതര അഴിമതി : വിഎസ്

തിരുവനന്തപുരം:എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സില്‍ ഗുരുതര അഴിമതിനടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്.

പല സംഘങ്ങളുടെ പേരിലും  വ്യാജരേഖ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. 10ശതമാനം ആളുകള്‍ക്ക് മാത്രമാണ് മൈക്രോഫിനാന്‍സ് വായ്പ ഇവര്‍ നല്‍കിയത്.ഇതേകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും വിഎസ് പറഞ്ഞു.

ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.പുച്ഛിച്ചുതള്ളിയത് കൊണ്ട് മാത്രം അധ്യാപന അഴിമതിയില്‍ നിന്നും വെള്ളാപ്പള്ളിയ്ക്ക് തടിതപ്പാനാകില്ല.
Next Story

RELATED STORIES

Share it