മെര്‍ട്ടന്‍സ് ഹാട്രിക്കില്‍ ആറാടി നാപ്പോളി
BY Sumeera SMR21 April 2016 2:23 AM GMT
X
Sumeera SMR21 April 2016 2:23 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തിനായി യുവന്റസുമായി പോരാട്ടം നടത്തുന്ന നാപ്പോളിക്ക് 34ാം റൗണ്ട് മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഡ്രയ്സ് മെര്‍ട്ടന്‍സ് ഹാട്രിക്കുമായി കസറിയപ്പോള്‍ നാപ്പോളി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ബൊളോഗ്നയെ തരിപ്പണമാക്കി.
ജയത്തോടെ നിലവിലെ ചാംപ്യന്മാരും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരുമായ യുവന്റസുമായുള്ള പോയിന്റ് അകലം ആറാക്കി കുറയ്ക്കാനും നാപ്പോളിക്കായി. 34 മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് നാപ്പോളിക്കുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച യുവന്റസ് 79 പോയിന്റുമായി ലീഗില്‍ തലപ്പത്ത് തുടരുകയാണ്.
സ്വന്തം തട്ടകത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു നാപ്പോളിയുടേത്. ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്ന ബൊലോഗ്നയെ രണ്ടാംപകുതിയില്‍ മെര്‍ട്ടന്‍സിന്റെ ഹാട്രിക്ക് തരിപ്പണമാക്കുകയായിരുന്നു. 58, 80, 88 മിനിറ്റുകളിലാണ് മെര്‍ട്ടന്‍സ് നാപ്പോളിക്കു വേണ്ടി ഹാട്രിക്ക് തികച്ചത്. മനോലോ ഗാബിയാദിനി ഇരട്ട ഗോള്‍ നേടി. 10, 35 മിനിറ്റുകളിലാണ് നാപ്പോളിക്കു വേണ്ടി താരം വലകുലുക്കിയത്. 89ാം മിനിറ്റില്‍ ഡേവിഡ് ലോപസ് നാപ്പോളിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT