മുള്ളന്‍ പന്നി വേട്ട: പ്രതികള്‍ അറസ്റ്റില്‍
BY Sumeera SMR9 Feb 2016 4:54 AM GMT
Sumeera SMR9 Feb 2016 4:54 AM GMT
താമരശ്ശേരി:മുള്ളന്‍പന്നിയെ വേട്ടയാടിയ രണ്ടു പേര് പിടിയില്‍. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് പുളിക്കാപതാലില് ഷാജി തോമസ്, ആയത്തുപാടം സജി മാനുവല്‍ എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
മുള്ളന്‍പന്നിയെ വേട്ടയാടിയതായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍ കെ സുബൈര്‍, ബീറ്റ് ഓഫീസര്‍മാരായ എം വബീഷ്, ബിനേഷ് കുമാര്‍, എന്‍ കെ ഇബ്രഹീം എന്നിവരടങ്ങിയ സംഘം മൈലള്ളാം പാറയില്‍ പരിശോധന നടത്തിയിരുന്നു. ഷാജിയുടെ വീടിന് സമീപത്തെ പറമ്പില്‍നിന്നും പന്നിയുടെ മുള്ളുകളും പാകം ചെയ്ത് ഭക്ഷിച്ചതിന്റെ ബാക്കിയുള്ള മാംസവും വനപാലകര്‍ കണ്ടെത്തിയിരുന്നെങ്കിലും ആരെയും പിടികിട്ടിയിരുന്നില്ല.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മൈലള്ളാംപാറ സ്വദേശികളായ ആലുങ്കല്‍ സജി, റെജി തോമസ് എന്നിവരെകൂടി പിടികിട്ടാനുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT