Flash News

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ്് 140 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് ആരാഞ്ഞ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്ന്് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
അതിനിടെ അണക്കെട്ടില്‍ ചോര്‍ച്ച കൂടിയതും കേരളത്തിന് ആശങ്കയുണര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it