kannur local

മുന്‍ സ്‌കൂള്‍ മാനേജരുടെ വീട് കുത്തിത്തുറന്ന് രേഖകള്‍ കവര്‍ന്നു

പഴയങ്ങാടി: പഴയങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വിലപ്പെട്ട രേഖകള്‍ കവര്‍ന്നതായി പരാതി. വേങ്ങര പ്രിയദര്‍ശിനി യുപി സ്‌കൂള്‍ മാനേജരും മുഖ്യാധ്യാപകനുമായിരുന്ന പരേതനായ പരത്തി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സ്‌കൂളിന്റെയും വീടിന്റെയും രേഖകളുള്‍പ്പെടെ മോഷണം പോയെന്നു പഴയങ്ങാടിയില്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ മക്കളും മറ്റും പുതിയതെരുവിലെ വീട്ടിലാണ് താമസം.
പഴയങ്ങാടി എസ്‌ഐ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നു ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
Next Story

RELATED STORIES

Share it