മുത്തങ്ങ ആനപ്പന്തിയില്‍ ഒരതിഥി കൂടി
BY Sumeera SMR4 March 2016 5:28 AM GMT
Sumeera SMR4 March 2016 5:28 AM GMT
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിയില്‍ കഴിഞ്ഞദിവസം എത്തിയ അതിഥിക്ക് സസുഖം. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം കാഞ്ഞിരക്കൊല്ലിയില്‍ നിന്നു ലഭിച്ച കുട്ടിക്കൊമ്പനാണ് സുഖമായി കഴിയുന്നത്. ഇതോടെ മൂന്നു കുട്ടിയാനകള്‍ അടക്കം മുത്തങ്ങ ആനപ്പന്തിയില്‍ ആറ് ആനകളായി. രണ്ടു മാസം പ്രായമായ കുട്ടിക്കൊമ്പനെ പരിചരിക്കുന്നതു വിവേകും രാജനുമാണ്. ഇവരുമായി കുട്ടിയാന വളരെ പെട്ടെന്നു തന്നെ ഇണങ്ങി. കേരള-കര്‍ണാടക അതിര്‍ത്തിയായ ശ്രീകണ്ഠാപുരം കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ നിന്നാണ് ഒറ്റപ്പെട്ട കുട്ടിയാനയെ വനംവകുപ്പിന് ലഭിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ 28ന് മുത്തങ്ങ പന്തിയിലെത്തിച്ചു.
ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടായിരുന്ന കുട്ടിക്കൊമ്പന് വനംവകുപ്പ് വെറ്ററിനറി സര്ജന് ജിജിമോന്റെ നേതൃത്വത്തിലാണ് ചികില്‍സ നല്‍കുന്നത്. മുത്തങ്ങ ആനപ്പന്തിയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ എത്തുന്ന മൂന്നാമത്തെ ആനക്കുട്ടിയാണിത്.
ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടായിരുന്ന കുട്ടിക്കൊമ്പന് വനംവകുപ്പ് വെറ്ററിനറി സര്ജന് ജിജിമോന്റെ നേതൃത്വത്തിലാണ് ചികില്‍സ നല്‍കുന്നത്. മുത്തങ്ങ ആനപ്പന്തിയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ എത്തുന്ന മൂന്നാമത്തെ ആനക്കുട്ടിയാണിത്.
Next Story
RELATED STORIES
നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMT