മുച്ചക്ര സ്കൂട്ടര്‍ ടിപ്പറുമായി കൂട്ടിയിടിച്ച് വികലാംഗന്റെ കാല് അറ്റുപോയി
BY Sumeera SMR5 March 2016 5:21 AM GMT
Sumeera SMR5 March 2016 5:21 AM GMT
പത്തനാപുരം: ബ്ലോക്ക് പഞ്ചായത്തിലെ ശാരീരിക വൈകല്യമുള്ളവര്‍ക്കായി വിതരണം ചെയ്ത മൂന്ന് വീലുള്ള സ്കൂട്ടറുമായി വീട്ടിലേക്ക് പോകുംവഴി ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് വികലാംഗന്റെ കാല് അറ്റുപോയി.
കാര്യറ മണ്ണാംകുഴി ചരുവിള വീട്ടില്‍ ഷെരീഫിന്റെ(45) ഇടതുകാലാണ് അപകടത്തില്‍ അറ്റുപോയത്. ഷെരീഫിനൊപ്പം ഉണ്ടായിരുന്ന മകന് സിദ്ദീഖിനും(19)അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഇന്നലെയാണ് മുച്ചക്രസ്കൂട്ടര്‍ വിതരണം ചെയ്തത്. സ്കൂട്ടര്‍ വാങ്ങി വീട്ടിലേക്ക് പോകും വഴി ഉച്ചക്ക് രണ്ടോടെ കുന്നിക്കോട്-പത്തനാപുരം റോഡില്‍ കുരിശുംമൂട് ജങ്ഷനില്‍ വച്ച് എതിരേ വന്ന ടിപ്പറും സ്കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചത്. അറ്റുപോയ കാല് ഐസ്ക്യൂബുകളിട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT