മുഖ്യമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു

ന്യൂഡല്‍ഹി: യമനില്‍ ഐ        എസ് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ നിരന്തരം നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.  സുഷമ സ്വരാജ് അസം സന്ദര്‍ശിക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് സുഷമയെ നേരില്‍ കാണാനായില്ല. ലിബിയയില്‍ റോക്കറ്റാക്രമണത്തില്‍ മരിച്ച മലയാളികളായ സുനു സത്യന്റെയും മകന്‍ പ്രണവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചു. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ലിബിയയില്‍ അകപ്പെട്ടു പോയ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.  റഷ്യയില്‍ വിമാനാപകടത്തി ല്‍ മരിച്ച മലയാളി ദമ്പതികളായ ശ്യാംമോഹന്‍, അഞ്ജു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തി. ഇതിനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയുതിന് ഡിഎന്‍എ പരിശോധന നടത്തുന്നതിനായി മരിച്ച ശ്യാംമോഹന്‍, അഞ്ജു എന്നിവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും രക്തസാമ്പിളുകള്‍ ഇതിനകം കൈമാറിയിട്ടുണ്ട്. മറ്റു നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it