മുക്കുപണ്ട തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസ്റ്റില്‍

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയംവച്ച് നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സൂത്രധാരന്‍മാരില്‍ രണ്ടാമനെയും വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തു.
സിവില്‍ സ്‌റ്റേഷന്‍ ബാങ്ക് സായാഹ്ന ശാഖാ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ ടി ആര്‍ സന്തോഷ് കുമാറി(44)നെയാണ് വിദ്യാനഗര്‍ സിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനടുത്ത് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച മൂന്നര ലക്ഷം രൂപയും മുക്കു പണ്ടങ്ങളും കസ്റ്റഡിയിലെടുത്തു.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സന്തോഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു. ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് 13 ലക്ഷം രൂപ തട്ടിയ സംഭവത്തിലെ ആഭരണം പോലിസിനു കണ്ടെത്താനായിരുന്നില്ല. ഈ ആഭരണങ്ങളാണ് ബാങ്ക് മാനേജര്‍ വീട്ടുപരിസരത്ത് സൂക്ഷിച്ചതെന്നു സംശയിക്കുന്നു. മുക്കുപണ്ടം പണയ കേസില്‍ പങ്കാളികളായ ഇടപാടുകാരെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it