kozhikode local

മികവുല്‍സവത്തില്‍ കുന്നുമ്മല്‍  ബിആര്‍സിക്ക് ഒന്നാംസ്ഥാനം

കുറ്റിയാടി: പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി നടത്തിയ ജില്ലാതല മികവുല്‍സവത്തില്‍ കുന്നുമ്മല്‍ ബിആര്‍സിക്ക് ഒന്നാംസ്ഥാനം.
കോഴിക്കോട് പുതിയറ എസ്‌കെ പൊറ്റക്കാട് ഹാളില്‍ നടന്ന മല്‍സരത്തില്‍ 15 ബിആര്‍സികളും വിവിധ ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളും പങ്കെടുത്തു. സര്‍വശിക്ഷാ അഭിയാന്‍ വിഭാവനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതോടൊപ്പം തനത് പരിപാടികളും നടപ്പില്‍വരുത്തി. കിടപ്പിലായ കുട്ടികള്‍ക്കുവേണ്ടി ആകാശയാത്ര, പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുള്ള നിറവ്, പ്രതിഭാ പോഷണ പരിപാടിയായ എബിലിറ്റി ഇംപ്രൂവ്‌മെന്റ് മിഷന്‍, ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന സാന്ത്വന പരിപാടി തുടങ്ങിയ കുന്നുമ്മല്‍ ബിആര്‍സി നടപ്പാക്കിയ മിക്ക പരിപാടികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൊയിലോത്തറ ജിഎല്‍പി സ്‌കൂളിലെ മികച്ച ഇംഗ്ലീഷ് ഭാഷാ പരിശീലനവും തിനൂര്‍ ജിഎല്‍പി സ്‌കൂളിലെ മികച്ച പരിസ്ഥിതി സൗഹൃദ കാംപസും മാറാട്ട് രാജാസ് എംഎല്‍പി സ്‌കൂളിലെ കാര്യക്ഷമവും ആസൂത്രിതവുമായ പ്രവര്‍ത്തനവുമാണ് സമ്മാനത്തിന് അര്‍ഹരാക്കിയത്. മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മികവിനുള്ള ട്രോഫി ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരനും ഫോക്കസ് വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികള്‍ മുക്കം മുഹമ്മദും വിതരണം ചെയ്തു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ഡിഡിഇ ഗിരീഷ് ചോലയില്‍, എസ്എസ്‌ഐ ജില്ലാ പ്രൊജക്ട് ഓഫിസര്‍ കെ വത്സന്‍, ഡയറ്റ് ഫാക്കല്‍റ്റി ഓഫിസര്‍ രാജന്‍, എഇഒമാര്‍, ബിപിഒമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it