malappuram local

മാസം കഴിഞ്ഞിട്ടും പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായില്ല

കൊണ്ടോട്ടി: നെടിയിരുപ്പ് മേഖലയില്‍ പകര്‍ച്ചപ്പനി പടരുന്ന പാശ്ചാത്തലത്തില്‍ പനി ക്ലിനിക്കുകള്‍ നടത്താന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം .ഇന്നലെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സൗജന്യ പനി ക്ലിനിക്കുകള്‍ നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 6,10,12 തിയ്യതികളിലായി മണ്ണാരില്‍, പാലക്കാപ്പറമ്പ്, കുന്നത്ത് പറമ്പ് മേഖലകളിലാണ് പനി ക്ലിനിക്കുകള്‍ നടത്തുക. രാവിലെ 9 മിതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രോഗികളില്‍ രക്ത സാമ്പിള്‍ എടുക്കേണ്ടവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് എടുപ്പിക്കും.
പരിശോധനകളില്‍ ഗുരുതരമായ രോഗം ബാധിച്ചവരായി കണ്ടെത്തിയാല്‍ ഇവര്‍ക്ക് കാരുണ്യയില്‍ നിന്ന് ചികില്‍സാ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കും. മേഖലയില്‍ നടന്ന വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിച്ച വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ട സാഹചര്യത്തില്‍ വെള്ളമെത്തിച്ചവര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.
മേഖലയില്‍ വ്യാപകമായ രോഗം പടരുമ്പോഴും ആരോഗ്യ വകുപ്പ് മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധത്തിലായിരുന്നു. തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് പനി ക്ലിനിക്കുകള്‍ നടത്താന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it