മാവോവാദികള്‍ തട്ടിക്കൊണ്ട് പോയെന്ന് പ്രചരിപ്പിച്ചയാള്‍ പിടിയില്‍

കല്‍പ്പറ്റ: മാവോവാദികളെന്ന് സംശയിക്കുന്നവര്‍ തന്നെ തട്ടിക്കൊണ്ടു പോയെന്നു പ്രചരിപ്പിച്ച റിസോര്‍ട്ട് മാനേജര്‍ അങ്കമാലിയില്‍ പിടിയില്‍. മേപ്പാടി റിപ്പണ്‍ വാളത്തൂരിലെ മൈ ഗാര്‍ഡന്‍ ഓഫ് ഏദന്‍ എന്ന റിസോര്‍ട്ടിലെ മാനേജരായിരുന്ന ഈങ്ങാപ്പുഴ സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. കാക്കി ധരിച്ചെത്തിയ ആയുധധാരികള്‍ തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ അറിയിച്ചു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നു മേപ്പാടി സിഐ സുനില്‍കുമാറും സംഘവുമാണ് ലിജീഷിനെ പടികൂടിയത്.
സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാലാണ് തട്ടിക്കൊണ്ടുപോവല്‍ നാടകം കളിച്ചതെന്ന് ലിജീഷ് മൊഴി നല്‍കി. ലിജീഷ് ജോലി ചെയ്തിരുന്ന റിസോര്‍ട്ടും സമീപത്തുള്ള എസ്റ്റേറ്റുമായി സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് കേസ് നിലനില്‍ക്കുന്നതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it