മലേഗാവ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
BY Sumeera SMR7 Jun 2016 4:46 AM GMT
Sumeera SMR7 Jun 2016 4:46 AM GMT
മുംബൈ: 2006ലെ മലേഗാവ് സ്ഫോടനക്കേസിലെ നാലു പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ പ്രത്യേക കോടതി തള്ളി. പ്രതികളായ മനോര്‍ സിങ്, രാജേന്ദ്ര ചൗധരി, ധാന് സിങ്, ലോകേഷ് ശര്‍മ എന്നിവരുടെ ഹരജിയാണു തള്ളിയത്. തങ്ങള്‍ക്കെതിരേ തെളിവില്ലെന്നും കേസ് തെറ്റായി ചുമത്തിയതാണെന്നും പ്രതികള്‍ ഹരജിയില്‍ അവകാശപ്പെട്ടു. പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുള്ളതായും ഇവര്‍ക്കെതിരായ കേസ് ഗുരുതരമാണെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ തള്ളി. 2006ല്‍ മലേഗാവിലെ ഹമീറിയ പള്ളിക്കു സമീപം വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 57 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT