kannur local

മലിനജലമൊഴുക്കലും കൈയേറ്റവും വ്യാപകം; അധികൃതര്‍ക്ക് മൗനം

തലശ്ശേരി: നഗരസഭയില്‍ വിവിധ പ്രദേശത്ത് മലിനജലമൊഴുക്കുന്നതും കൈയേറ്റങ്ങളും വ്യാപകമായിട്ടും അധികാരിക ള്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.
കൊടുവള്ളിയി ല്‍ അഡ്വ. പി ബാലഗംഗാധരന്‍ റോഡിലേക്ക് ദേശീയപാതയി ല്‍ നിന്നു വാഹനങ്ങള്‍ പ്രവേശിക്കുന്നിടത്ത് നഗരസഭ അധികൃതര്‍ സ്ഥാപിച്ച ഒരു സ്ലാബ് കാല്‍ നടയാത്രക്കാര്‍ക്കും സ്വാകാര്യ വാഹനങ്ങള്‍ക്കും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാണ്.
പ്രതലത്തില്‍ നിന്നും 20 സെ. മീ ഉയരത്തില്‍ സ്ഥാപിച്ച സ്ലാബ് കാല്‍നടയാത്രക്കാര്‍ ചവിട്ടിയി ല്‍ തന്നെ ഇളകുന്നു. സ്ലാബിന് ഈ വിധത്തിലുള്ള ഉയര്‍ച്ച ക്രമീകരിച്ചതിന് താഴെയുള്ള ചെളി മാറ്റുന്നതിനാണെന്നാണ് വിശദീകരണം. റോഡരികിലൂടെ കടന്നു പോകുന്ന രണ്ടടി വീതിയും മൂന്നടി താഴ്ചയുമുള്ള ഓവ്, സമീപത്തെ ആശുപത്രിയി ല്‍ നിന്നുള്ള മലിനജലം നിര്‍ബാധം ഒഴുക്കി വിടുകയാണ്.
രാസമാലിന്യം, ലോഹമാലിന്യം, ശസ്ത്രക്രിയക്ക് ശേഷം വൃത്തിയാക്കുന്നതിനും മറ്റും ഉപയോഗിച്ച ഹാനികരവും ദുര്‍ഗന്ധം വമിക്കുന്നതുമായ മലിനജലമാണ് ഓടയിലൂടെ ഒഴുകി വീനസ് ജങ്ഷന്‍ വഴി പുഴയിലെത്തുന്നത്. സാധാരണ നിലയില്‍ ആശുപത്രിയ്ക്കും അനുബന്ധ നഴ്‌സിങ് സ്ഥാപനങ്ങള്‍ നഗരസഭാ പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ മാലിന്യം സംസ്‌കരണം പ്ലാന്റുണ്ടെന്ന് ഉറപ്പു വരുത്തണം. കെട്ടിടത്തിന്റെ പ്ലാനും അതിന്റെ ക്രമീകരണങ്ങളും നഗരസഭ കൃത്യമായി ബോധ്യപ്പെടണമെന്നതാണ് ചട്ടം. കൂടാതെ, ഓടയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമി കൈയേറി മതില്‍ കെട്ടുകയും ചെയ്തിട്ടുണ്ട്.
മഴക്കാലമാകുന്നതോടെ ഓട വഴിയുള്ള മലിനജലം സ്വാഭാവിക ഒഴുക്കു തടസ്സപ്പെട്ട് വീനസ് ജങ്ഷനില്‍ നിറയും. കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷനു സമീപത്ത് സ്വകാര്യ വ്യക്തി ബഹുനില ഷോപിങ് കോംപ്ലക്‌സിന്റെ മുന്‍വശം ചെരിവില്‍ സ്ലാബ് സ്ഥാപിക്കുക വഴി കാല്‍ നടയാത്രയും റോഡരികില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിയിടാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. വീതി കുറഞ്ഞ കോടതി മുതല്‍ വീനസ് വരെയുള്ള ഭാഗത്ത് കാല്‍നടയാത്ര പോലും അസാധ്യമായ സ്ഥലത്ത് വാഹന അപകടങ്ങള്‍ പതിവാണ്.
Next Story

RELATED STORIES

Share it