Districts

മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടി 2004ല്‍ ആരംഭിച്ച മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇതുവരെ 9437 വീടുകള്‍ക്കായി 23.55 കോടി രൂപ ഭവന നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ സാമ്പത്തികസഹായം നല്‍കുകയുണ്ടായി. മലബാര്‍ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനയായിരുന്നു ഈ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സ്. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നടക്കുന്ന വീട് നിര്‍മാണത്തിനുള്ള ചെലവ് പൂര്‍ണമായും നികുതി വിമുക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു.
മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലിയിരുത്തിയതിന്‌ശേഷമാണ് ഇതിലേക്കുള്ള സംഭാവനകള്‍ പൂര്‍ണമായും നികുതിവിമുക്തമാക്കിയത്. ഈ സ്‌കീം പ്രകാരം 4 സെന്റോ അതില്‍ കുറവോ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് 500 സ്‌ക്വയര്‍ ഫീറ്റോ അതില്‍ കുറവോ ഉള്ള വീടുകള്‍ നിര്‍മിക്കുന്നതിന് ഭാഗികമായ സഹായങ്ങളാണ് നല്‍കുന്നത്. ഇത്തരം ആളുകള്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ച് ചെറിയ വീട് നിര്‍മിക്കാനുള്ള പ്ലാന്‍ മുതലായ സൗകര്യങ്ങള്‍ മലബാര്‍ ഡെവലപ്പേഴ്‌സ് നല്‍കുന്നതാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.
ഇത്തരം വീടുകള്‍ക്കുള്ള സഹായ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് നാഷനല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ട്രസ്റ്റിന്റെ പ്രതിനിധികള്‍ക്ക് പുറമെ അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തകനും ഏതെങ്കിലും മേഖലകളില്‍ കഴിവുതെളിയിച്ച ഒരു പ്രശസ്ത വ്യക്തിയും ഒരു പൊതു ജനസേവകനും അടങ്ങുന്ന കമ്മിറ്റിയാണ്. ഇപ്പോള്‍ ഈ കമ്മിറ്റിയിലുള്ളത് ട്രസ്റ്റിന്റെ പ്രതിനിധികളായ എം പി അഹമ്മദ്, എ കെ നിഷാദ് എന്നിവര്‍ക്ക് പുറമെ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്, ഡോ. ഇദ്‌രീസ് എന്നിവരാണ്.
Next Story

RELATED STORIES

Share it