മന്ത്രിക്കുവേണ്ടി ശുചീകരണം; ലാത്തൂരില്‍ 10,000 ലിറ്റര്‍ വെള്ളം പാഴാക്കി
BY Sumeera SMR16 April 2016 3:56 AM GMT
X
Sumeera SMR16 April 2016 3:56 AM GMT
ന്യൂഡല്‍ഹി: വരള്‍ച്ചയെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മന്ത്രിയുടെ വരവിനോടനുബന്ധിച്ചു പാഴാക്കിയത് 10,000 ലിറ്റര്‍ വെള്ളം. സംസ്ഥാനത്തെ കൃഷിമന്ത്രി ഏകനാഥ് കഡ്സെയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ഹെലിപാഡ് ശുചീകരിക്കുന്നതിനാണ് ഇത്രയധികം വെള്ളം കളഞ്ഞത്. ബെല്കുന്ത് വരെ കാറിലെത്തിയ മന്ത്രി 40 മിനിറ്റ് കൂടി സഞ്ചരിച്ചാലെത്തുന്ന ലാത്തൂരിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടുകയായിരുന്നു.
ഈ വേളയിലാണ് വെള്ളം അമിതമായി ഉപയോഗിച്ച് ഹെലിപാഡ് വൃത്തിയാക്കിയത്. ലാത്തൂരിലെ ഒരു കുടുംബത്തിന് 10,000 ലിറ്റര്‍ വെള്ളമാണ് ഒരാഴ്ചത്തെ ഉപയോഗത്തിനു നല്‍കുന്നത്. വെള്ളം പാഴാക്കിയ വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.
ജലക്ഷാമം രൂക്ഷമായ ലാത്തൂരില്‍ തീവണ്ടികളില്‍ പുറത്തുനിന്നു വെള്ളമെത്തിക്കുകയാണ്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT